English
Skip Navigation Links
പ്രാദേശിക തല സ്ഥലപര ആസൂത്രണതിനുള്ള ഡിസിഷ്യന്‍ സപ്പോര്ട്ട് സിസ്റ്റം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

മുഖ്യമന്ത്രിയുടെ 100 ദിന കർമ്മ പദ്ധതിയിലുള്പ്പെ ടുത്തിയ ഡിസിഷ്യന്‍ സപ്പോര്ട്ട് സിസ്റ്റം ഫോര്‍ ലോക്കല്‍ ലെവല്‍ പ്ലാനിംഗ് – തിരുവനന്തപുരം, കൊല്ലം ഡിസ്ട്രിക്ട്സ്- ന്റെ ഉദ്ഘാടനം ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ 06/06/2023 12 മണിക്ക് നിർവ്വഹിച്ചു.ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീ. പുനീത് കുമാര്‍ ഐ.എ.എസ്,കെ എസ് ആർ ഇ സി ഡയറക്ടര്‍ ശ്രീ. നിസാമുദ്ദീൻ എ ഐ.എ.എസ് , ഡോ.സുരേഷ് ഫ്രാൻസിസ് കെ എസ് ആർ ഇ സി സയന്റിസ്റ്റ്, ഡോ.എൻ.സി.അനിൽകുമാർ കെ എസ് ആർ ഇ സി സയന്റിസ്റ്റ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

'ജിയോസ്‌പേഷ്യൽ സാങ്കേതികവിദ്യകൾ പ്രാദേശിക ആസൂത്രണത്തിന്' എന്ന വിഷയത്തിൽ നടത്തപ്പെട്ട സെമിനാർ

13-02-2023 ന് മെർലിൻ ഇന്റർനാഷണൽ ഹോട്ടൽ തൃശ്ശൂരിൽ നടത്തിയ 'ജിയോസ്പേഷ്യൽ ടെക്നോളജീസ് ഫോർ ലോക്കൽ ലെവൽ പ്ലാനിംഗ്' സെമിനാർ മേയർ ശ്രീ. എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. ശ്രീ. നിസാമുദീൻ എ. (ഡയറക്ടർ, കെഎസ്ആർഇസി), ശ്രീമതി. എൻ.കെ. ശ്രീലത (ജില്ലാ പ്ലാനിംഗ് ഓഫീസർ), ശ്രീ. ബെന്നി ജോസഫ് (ജോയിന്റ് ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ്), ശ്രീ. ഡോ.എൻ.സി.അനിൽകുമാർ (ശാസ്ത്രജ്ഞൻ, കെ.എസ്.ആർ.ഇ.സി.) എന്നിവർ സെമിനാറിനെ കുറിച്ച് സംസാരിച്ചു. ഡോ. ഷിജോ ജോസഫ്, ഡോ.എസ്.അഭിലാഷ്, ഡോ.സുരേഷ് ഫ്രാൻസിസ് എന്നിവർ സെമിനാർ വിഷയങ്ങൾ അവതരിപ്പിച്ചു.

ഭരണഭാഷാ വാരാചരണ പ്രോഗ്രാം

ഭരണഭാഷാ വാരാചരണ പരിപാടിയുടെ ഉദ്‌ഘാടനം 04.11.2022 നു 11 മണിക്ക് കെ എസ് ആർ ഇ സി ഡയറക്ടറും ലാൻഡ് യൂസ് ബോർഡ് കമ്മീഷണറുമായ ശ്രീ. നിസാമുദ്ദീൻ എ. നിർവ്വഹിച്ചു.

ഡോ. മൂസ് മേരി ജോർജ് (ഡയറക്ടർ, സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്) മുഖ്യ പ്രഭാഷണം നടത്തി. ഈ പരിപാടിയിൽ കെ എസ് ആർ ഇ സിയിലേയും ലാൻഡ് യൂസ് ബോർഡിലേയും ഉദ്യോഗസ്ഥർ പങ്കെടുത്തു.

Awareness Generation & Training on Spatial Technologies and Governance at Local Level
2022-23 സാമ്പത്തിക വർഷത്തെ 'Awareness Generation & Training on Spatial Technologies and Governance at Local Level' എന്ന പ്ലാൻ പദ്ധതിയുടെ ഭാഗമായി 'Geospatial Technologies and Trends' എന്ന ട്രെയിനിംഗ് പ്രോഗ്രാം 14-16th സെപ്റ്റംബറിൽ മോഡൽ ഫിനിഷിങ് സ്കൂളിൽ വെച്ച് സംഘടിപ്പിക്കുകയുണ്ടായി. ഈ ട്രെയിനിംഗിന്റെ ഉദ്ഘാടനം ശ്രീ. നിസാമുദ്ദീൻ എ., ഡയറക്ടർ, കെ എസ് ആർ ഇ സി നിർവ്വഹിച്ചു. ട്രെയിനിംഗിൽ കോളേജ് അദ്ധ്യാപകർ, ഉദ്യോഗസ്ഥർ, പി.ജി. വിദ്യാർത്ഥികൾ പങ്കെടുത്തു.


]cnioe\ t]mÀ«Â DZvLmS\w

sI Fkv BÀ C kn bpsS ]cnioe\ t]mÀ«ensâ DZvLmS\w {io. SoIdmw aoW sF F Fkv, AUnjW No^v sk{I«dn, tIcf Bkq{XW km¼¯nI Imcy hIp¸v, 14.09.2021 \p 11 aWn¡v \nÀhln¨p.

{io. \nkmap²o³ F, UbdÎÀ, sI Fkv BÀ C kn, tUm. sPbn³ an{X Fkv., tUm. kptcjv {^m³knkv, tUm. kqcPv BÀ. F¶nhÀ ]s¦Sp¯p.

"Geospatial technologies & Trends" എന്ന വിഷയത്തിൽ 3 ദിന പരിശീലന പരിപാടി 2022 നവംബർ 24 മുതൽ 26 വരെ നടക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് http://ksrec.in/training എന്ന വിലാസം സന്ദർശിക്കുക.

© 2021 Kerala State Remote Sensing and Environment Centre. All Rights Reserved.